സ്കൂൾ വാൻ മതിലിൽ ഇടിച്ചു കയറി… അഞ്ച് പേർക്ക് പരുക്കേറ്റു



 


കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ അപകടത്തിൽ പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തുള്ള മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എതിര്‍ഭാഗത്തേക്ക് പോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. എതിര്‍വശത്ത് വലിയ കുഴിയാണുള്ളത്. ഇന്ന് വൈകിട്ട് ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

Previous Post Next Post