പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ ചാണകം തളിയ്ക്കാന്‍ ശ്രമം.. യൂത്ത് കോൺഗ്രസ് – ബി.ജെ.പി സംഘർഷം…


തൃശ്ശൂർ: തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിക്ക് സമീപം യൂത്ത് കോൺഗ്രസ് – ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതോടെ സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് ഉദ്യോ​ഗസ്ഥരെത്തി പ്രവർത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലായി പോലീസ് ഉദ്യോ​ഗസ്ഥർ നിലയുറപ്പിച്ചതോടെ നിലവിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്.
Previous Post Next Post