അരൂർ: ബൈക്ക് അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചേർത്തല കോടംതുരുത്ത് മനത്തോടത്ത്, മത്തായിയുടെ ഭാര്യ മേരിക്കുട്ടി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ കോടംതുരുത്ത് വി.വി. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ ഭർത്താവ് മത്തായിക്കൊപ്പം ബൈക്കിൽ പള്ളിയിലേക്ക് പോകവേ പിന്നിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കുത്തിയതോട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് കേസെടുത്തു.
Share This!...