ഉമ്മൻചാണ്ടി ആശ്രയ - അയർക്കുന്നം ഓഫീസ് ഉദ്ഘാടനം നടന്നു



അയർക്കുന്നം : മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീ.ഉമ്മൻചാണ്ടിയുടെ നാമത്തിലുള്ള ആശ്രയ  പദ്ധതിക്ക് കീഴിൽ നിരാലംമ്പർക്കായി നടത്തിവന്നിരുന്ന വിവിധ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതുപ്പള്ളി MLA ശ്രീ. ചാണ്ടി ഉമ്മന്റെ നേതൃത്ത്വത്തിൽ എട്ട് പഞ്ചായത്തുകളിലും കോർഡിനേറ്റർമാരും പഞ്ചായത്ത് തലത്തിൽ ചീഫ് വോളൻ്റിയേഴ്സുമായി ഒരു വിശാല കർമ്മസമിതി രൂപീകരിക്കുകയുണ്ടായി. പുതുപ്പള്ളി മണ്ഡലത്തിലെ ആശ്രയയുടെ പ്രവർത്തനങ്ങളിൽ അയർക്കുന്നം മണ്ഡലം കേന്ദ്രീകരിച്ച് ആദ്യത്തെ  ഓഫീസ് പ്രവർത്തനം മുണ്ടുപാലം ബിൽഡിംഗ്സിൽ ആരംഭിച്ചു. അയർക്കുന്നം കേന്ദ്രീകരിച്ച് നടക്കുന്ന ആശ്രയ ആംബുലൻസിന്റെ പ്രവർത്തനവും MLA യുടെ ആഭിമുഖ്യത്തിൽ ഔദ്യോഗികമായി സമാരംഭിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പൊതുജനങ്ങളുടെ ആവശ്യത്തിനായി ഈ ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 
ആശ്രയ അയർക്കുന്നം ചീഫ് കോർഡിനേറ്റർ ശ്രീ.ജോയിസ് കൊറ്റത്തിലിൻ്റെ അദ്ധ്യക്ഷതയിൽ MLA ശ്രീ. ചാണ്ടി ഉമ്മൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനബിജു നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റെജി M ഫിലിപ്പോസ്,  മണ്ഡലം പ്രസിഡന്റ് ശ്രീ.ജിജി നാകമറ്റം, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. ജോയി കൊറ്റത്തിൽ, ബ്ബോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സുജാത ബിജു, വൈസ് പ്രസിഡന്റ് ലാൽസി പെരുന്തോട്ടം,ആശ്രയ കോർഡിനേറ്റേഴ്സ് , ചീഫ് വോളൻ്റിയേഴ്സ് അടക്കം വിവിധ ജനപ്രതിനിധികളും നേതാക്കൻമാരും പങ്കെടുത്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് ചികിൽസാ സഹായത്തിന് വേണ്ടി ലഭിച്ച അപേഷകളിൽ   ധനസഹായ വിതരണവും തദവസരത്തിൽ നടത്തി.
Previous Post Next Post