കൈപ്പുഴമുട്ട് (കോട്ടയം): പുഴയുടെ പ്രാണവായു നിലനിര്‍ത്തുന്നതിന് ജല ശുചീകരണം നടത്തുമ്പോള്‍ കിട്ടുന്ന ആനന്ദത്തിന് അപ്പുറം മറ്റൊന്നും രാജപ്പന്‍ ആഗ്രഹിച്ചിരുന്നില്ല.
അദ്ദേഹത്തെ മന്‍ കി ബാത്ത് എന്ന പ്രതിവാര റേഡിയോ പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തനുമാക്കി. ഇപ്പോഴിതാ ആര്‍പ്പൂക്കര പഞ്ചായത്ത് മഞ്ചാടിക്കരി നിവാസി രാജപ്പന് ദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന ആഘോഷത്തില്‍ പങ്കെടുക്കാനും, പ്രധാനമന്ത്രിയെ നേരില്‍ കാണാനും ക്ഷണവും ലഭിച്ചിരിക്കുന്നു.
വള്ളത്തില്‍ സഞ്ചരിച്ചു വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റായിരുന്നു ഭിന്നശേഷിക്കാരനായ രാജപ്പന്റെ ഉപജീവനം. ഒപ്പം അതൊരു പ്രകൃതി സംരക്ഷണവും ആയിരുന്നു.
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടെ ശ്രദ്ധേയനായതിനെ തുടര്‍ന്ന് വീടും, വള്ളവും ഉള്‍പ്പടെ നിരവധി സഹായങ്ങളും ലഭിച്ചിരുന്നു. മുന്‍ പഞ്ചായത്ത് അംഗം അഡ്വ. ജോഷി ചീപ്പുങ്കലിന് ഒപ്പമാണ് രാജപ്പന്‍ ദല്‍ഹിയിലേക്ക് പോകുന്നത്.