തീയറ്റർ ഉടമ കാൽ വഴുതി വീണ് മരിച്ചു


കോഴിക്കോട്: തീയറ്റർ ഉടമ കാൽ വഴുതി വീണ് മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് ആണ് മരിച്ചത്. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Previous Post Next Post