മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നത്.. പിണറായി വിജയന്റേതല്ലാത്ത എല്ലാ പാർട്ടി പരിപാടികളിലും പങ്കെടുക്കും…മറിയക്കുട്ടി



തിരുവനന്തപുരം : മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് മറിയക്കുട്ടി. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പിണറായി വിജയന്റേതല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിൽ പങ്കെടുക്കും. കോൺഗ്രസ് വിളിച്ചാലും ബി.ജെ.പി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി വിശദീകരിച്ചു. പരിപാടിക്കിടെ മറിയക്കുട്ടി പിണറായിയും മോദിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങളും കാണിച്ചു
Previous Post Next Post