ചെതലയം: അമ്മയാനയില്‍ നിന്നും കുട്ടം തെറ്റി കാട്ടിൽ നിന്നും നാട്ടിലെത്തിയ ആനകുട്ടിയെ വനം വകുപ്പ് അമ്മയാനയുടെ അടുത്തെത്തിച്ചു. ചെതലയം റെയ്ഞ്ചിലെ കുറിച്ചിപ്പറ്റയിലെ വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തിലെ ഓടയില്‍ കുടുങ്ങിയ കാട്ടാന കുട്ടിയെയാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഈ ആനക്കുട്ടിയെ ഓടയിൽ നിന്നും കയറാൻ സഹായിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് വനത്തില്‍ അമ്മയാനയുടെ അടുത്തെത്തിച്ചത്. വനത്തിന് പുറത്ത് ആനക്കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ആഴ്ചകള്‍ മാത്രം പ്രായമുള്ള കാട്ടാന കുട്ടിയെ കണ്ടത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി.