എറണാകുളം: മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്. കലൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മഹാരാജാസ് കോളേജ് സംഘർഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചിരുന്നു.
ആശുപത്രിക്കുള്ളിൽ അക്രമം നടത്തിയതിനും പൊലീസ് ഇരുവർക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.