തൃശ്ശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെ കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിച്ചത്. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു.
മദ്യപാനത്തിനിടെ തർക്കം.. വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി…
Jowan Madhumala
0