കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ മുടിയിൽ ചവിട്ടിപ്പിടിച്ച് പോലീസിന്റെ ക്രൂരത. വനിതാ പ്രവർത്തകയുടെ വസ്ത്രം കീറി.
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.. വനിതാ പ്രവർത്തകയുടെ വസ്ത്രം കീറി… മുടിയിൽ ചവിട്ടിപ്പിടിച്ചു
Jowan Madhumala
0
Tags
Top Stories