ന്യൂയോർക്ക്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ലോകമെമ്പാടും അലയടിച്ച് സന്തോഷം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൻ ആഘോഷപരിപാടികളാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാമനാമം ജപിച്ചും മന്ത്രങ്ങൾ ഉരുവിട്ടും ഇവർ ന്യൂയോർക്കിെല ടൈം സ്‌ക്വയറിൽ ഇന്ത്യക്കാർ ഒത്തുകൂടി. ഭഗവാൻ ശ്രീരാമന്റെ വലിയ ചിത്രങ്ങളും ഇവിടെ സ്ഥാപിച്ച് പ്രഭാഷണം ഉൾപ്പെടെ സംഘടിപ്പിച്ചു. വാഷിംഗ്ടൺ, വാഷിംഗ്ടൺ ഡിസി, ലോസ് ആഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ എന്നിവടങ്ങളിലും ഇന്ത്യക്കാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ടെക്‌സസ്, ന്യൂയോർക്ക് ജേഴ്‌സി, ജോർജിയ, എന്നിവിടങ്ങളിൽ ഇന്ത്യക്കാർ ശ്രീരാമന്റെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ശോഭയാത്രയും സംഘടിപ്പിച്ചിരുന്നു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഇന്ത്യയിലെ ഹിന്ദു വിശ്വാസികൾ വലിയ ആഘോഷപരിപാടികൾ ആണ് സംഘടിപ്പിച്ചത്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വിശ്വാസികൾ നടത്തിയ കാർ റാലിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേ ശോഭയാത്രയുൾപ്പെടെ ഇന്ത്യക്കാർ സംഘടിപ്പിച്ചിരുന്നു. സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളിലും ഇന്ത്യക്കാർ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ദിനമായ ഇന്നും നിരവധി പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്.