വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന് പെണ്‍കുട്ടി; ആദ്യ സംഭവമെന്ന് പൊലീസ്

 


വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി പെണ്‍കുട്ടി. ബ്രിട്ടണിൽ നിന്നുള്ള 16കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.ഗെയിമിനിടെ പെൺകുട്ടി ഒരു വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ചിരുന്നു. ഈസമയത്താണ് ബലാത്സംഗം നടന്നതെന്നാണ് ആരോപണം. പെ

ൺകുട്ടിക്ക് ശാരീരികമായി പരുക്കുകളില്ലെന്നും ബലാത്സം​ഗം നടന്നത് യഥാർത്ഥ ലോകത്താണെന്നിരിക്കെയാണ് കേസെടുക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ശാരീരികമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ മാനസ്സിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ബലാത്സം​ഗം ചെയ്യപ്പെടുമ്പോൾ ഏത് ​ഗെയിമാണ് കുട്ടി കളിച്ചിരുന്നതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇതുവരെയും ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിലെ നിയമനിർമ്മാണമടക്കം വെല്ലുവിളി ഉയർത്തുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോകത്തെ ആദ്യത്തെ വെർച്വൽ ലൈംഗിക കുറ്റകൃത്യമാണിതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കരുതുന്നു. ഇത്തരമൊരു സംഭവം യാഥാർത്ഥ്യമല്ലെന്ന് പറയാൻ എളുപ്പമാണെന്നും വിഷയത്തിന്റെ ​​ഗൗരവം കാണാതിരിക്കരുതെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ നടത്തുന്ന സൗജന്യ വെർച്വൽ റിയാലിറ്റി ഗെയിമായ ഹൊറൈസൺ വേൾഡിൽ ഒന്നിലധികം തവണ വെർച്വൽ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സമാനമായ രീതിയിൽ, 2022ൽ, 43 കാരിയായ ഒരു ബ്രിട്ടീഷ് സ്ത്രീ ഹൊറൈസൺ വെന്യൂസിൽ ബലാത്സം​ഗ ആരോപണം നടത്തിയിരുന്നു. ​ഗെയിം തുടങ്ങി ഒരു മിനിറ്റിനുള്ളിൽ തന്റെ അവതാറിനെ നാല് പുരുഷന്മാർ ചേർന്ന് ബലാത്സം​ഗം ചെയ്തെന്നും ചിത്രങ്ങൾ പകർത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.

Previous Post Next Post