മൈലപ്രയിൽ വ്യാപാരിയെ കൊന്ന കേസിൽ ഡോൺ എന്ന് വിളിക്കുന്ന മുത്തുകുമാറിനെ തമിഴ്നാട്ടിലെ രാജപാളയത്തുനിന്ന് അറസ്റ്റ് ചെയ്തു.



 

പത്തനംതിട്ട: മൈലപ്ര കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാളായ ഡോൺ എന്നു വിളിക്കുന്ന മുത്തുകുമാറിനെ തമിഴ്നാട്ടിലെ രാജപാളയത്തുനിന്ന് അറസ്റ്റ് ചെയ്തു. ചുടുകാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.ഡിവൈഎസ്പ‌ി എസ്‌. നന്ദകുമാർ, ഇൻസ്പെക്ടർ ജിബു ജോൺ, എസ്ഐ അനൂപ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകിട്ടോടെ പ്രതിയെ പിടികൂടിയത്.പ്രതികൾ കടയിൽനിന്ന് മോഷ്‌ടിച്ച ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. വലഞ്ചുഴി ഭാഗത്തു നിന്നാണ് ഇതു വീണ്ടെടുത്തത്. കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊലപാതകത്തിനു ശേഷം പ്രതികൾ അവിടെ നിന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു.
Previous Post Next Post