സ്കൂൾ ബസ് അലക്ഷ്യമായി ഓടിച്ചു.. ഡ്രൈവർക്കെതിരെ കേസ്…


 
കൊച്ചി : സ്കൂൾ ബസ് അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ അപകടമുണ്ടായത്. പെരുമ്പാവൂർ മെക്കാ സ്കൂളിലെ ബസിൽ വന്നിറങ്ങിയ കുട്ടി അൽപ്പം മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും വണ്ടി തട്ടി വീണ കുട്ടി ബസിന് അടിയിൽപ്പെട്ട് പോകുകയുമായിരുന്നു. ബസ്സിനടിയിൽപ്പെട്ട കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Previous Post Next Post