അലമാര കുത്തിത്തുറന്ന് സപ്ലൈക്കോയിൽ നിന്നു പണം മോഷ്ടിച്ചു; പ്രതി പിടിയിൽ


 
ആലപ്പുഴ: സപ്ലൈക്കോ കെട്ടിടത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയിൽ നിന്നു അലമാര കുത്തിത്തുറന്നു പണം മോഷ്ടിച്ച എടത്വ കട്ടപ്പുറം വീട്ടിൽ വർഗീസ് (45) ആണ് അറസ്റ്റിലായത്. 

കെട്ടിടത്തിന്റെ എക്സോസ് ഫാൻ ഇളക്കി മാറ്റി അകത്തു കയറി അലമാര കുത്തിത്തുറന്നു പണം മോഷ്ടിക്കുകയായിരുന്നു. ഈ മാസം മൂന്നിന് രാത്രിയിലാണ് മോഷണം നടന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. 

പൊലീസ് നടത്തിയ പരിശോധനയിൽ വെലുത്ത സ്കൂട്ടറിൽ എത്തിയ ആളാണ് മോഷണം നടത്തിയതെന്നു തെളിഞ്ഞു. സ്കൂട്ടർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വർഗീസ് കുടുങ്ങിയത്. ആലപ്പുഴ സിഐ എസ് അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അന്വേഷണം നടത്തിയത്.
Previous Post Next Post