ഗവ.സ്‌കൂളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. സ്‌കൂള്‍ കോമ്പൗണ്ടിലെ മതിലിനോട് ചേര്‍ന്ന് പൂച്ചയെ കൊത്താന്‍ ഒരുങ്ങിയ പാമ്പിനെ വിദ്യാര്‍ത്ഥികള്‍ കണ്ടത്.ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു.



തൃശൂർ: പുതുക്കാട് ഗവ.സ്‌കൂളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ  ഉച്ചതിരിഞ്ഞാണ് സ്‌കൂള്‍ കോമ്പൗണ്ടിലെ മതിലിനോട് ചേര്‍ന്ന് പൂച്ചയെ കൊത്താന്‍ ഒരുങ്ങിയ പാമ്പിനെ വിദ്യാര്‍ത്ഥികള്‍ കണ്ടത്.ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു.


പ്രധാനധ്യാപിക അറിയിച്ചതിനെ തുടര്‍ന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ റെസ്‌ക്യു ടീമംഗം രജീഷ് നന്തിപുലം സ്ഥലത്തെത്തി ഒരു മണിക്കൂറോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്‌കൂള്‍ മുറ്റത്തെ മതിലിന്റെ ഇളകിക്കിടക്കുന്ന കല്ലുകള്‍ നീക്കിയും പരിസരത്ത് തീയിട്ടും പരിശോധിച്ചു. മതിലിന്റെ ഇടയിലൂടെ പാമ്പ് പുറത്തുപോയിട്ടുണ്ടാകാമെന്നാണ് പറയുന്നത്. 


പാമ്പിനെ കണ്ടതോടെ വിദ്യാര്‍ത്ഥികളെ പുറത്തിറക്കാതെ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. പാമ്പ് പുറത്ത് പോയെന്ന് ഉറപ്പുവരുത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചത്.

Previous Post Next Post