ഓംബുഡ്സ്മാനെ നിയമിക്കണമെന്ന നിർദ്ദേശം പാലിക്കാതെ സർവകലാശാലകൾ

 



തിരുവനന്തപുരം: ഓംബുഡ്സ്മാനെ നിയമിക്കണമെന്ന യുജിസി നിർദ്ദേശം പാലിക്കാതെ സംസ്ഥാനത്തെ ആറ് സർവകലാശാലകൾ.

 കാർഷിക സർവ്വകലാശാല, ആരോഗ്യ സർവകലാശാല തുടങ്ങിയ പ്രധാന യൂണിവേഴ്സിറ്റികൾ ഇതിൽ ഉൾപ്പെടുന്നു. 2023 ഡിസംബർ 31നകം ഓംബുഡ്സ്മാനെ നിയമിച്ചിരിക്കണം എന്നായിരുന്നു യുജിസിയുടെ അവസാന താക്കീത്.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും തീർപ്പ് കൽപ്പിക്കുന്നതിനും വേണ്ടിയാണ് സർവകലാശാല അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന നിർദ്ദേശം യുജിസി പുറത്തിറക്കിയത്. 2023 ഏപ്രിലിൽ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. 

ഒടുവിൽ ഡിസംബർ 31നകം ഓംബുഡ്സ്മാനെ നിയമിച്ചിരിക്കണം എന്ന് യു.ജി.സിയുടെ അന്ത്യശാസനം. ഈ നിർദ്ദേശവും അവഗണിച്ച 257 സർവകലാശാലകളാണ് രാജ്യത്ത് ആകെയുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ളത് ആറെണ്ണം.
Previous Post Next Post