കോട്ടയം: മണർകാട് ദേവീക്ഷേത്രത്തിലെ പാട്ടം കാലം കുടിച്ച മഹോത്സവത്തിൻ്റെ ഭാഗമായി 9 ചൊവ്വാഴ്ച്ച നടക്കുന്ന ഊരു വലത്ത് എഴുന്നള്ളത്തിന് മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 10.30 ന് ഉപദേശക സമതിയുടെയും ദേവസ്വത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് കൂടിക്കാഴ്ച്ചയും ഇറക്കി എഴുന്നള്ളിപ്പും നടക്കും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ, ഉപദേശക സമതി പ്രസിഡൻ്റ് 'ബിജു കർത്ത, സെക്രട്ടറി, രാമചന്ദ്രൻ പല്ലാട്ട്, ജോയിൻ സെക്രട്ടറി വിജി കുഞ്ഞച്ചൻ, കെ.എസ്.തങ്കപ്പൻ രാജേന്ദ്രൻ നായർ. ചന്ദ്രൻ ,ദിനേശൻ, സുധീർ, സുധ മോഹനചന്ദ്രൻ ,തുളസി.റ്റി.നായർ,പരമേശ്വരൻ.സനൂപ്, രാജു. തുടങ്ങിയവർ നേതൃത്വം വഹിക്കും
ഊരുവലത്ത് എഴുന്നള്ളത്തിന് സ്വീകരണവും കൂടിക്കാഴ്ച്ചയും
Jowan Madhumala
0
Tags
Top Stories