ബീഹാറിൽ ജെഡിയു- ബിജെപി സഖ്യം; ഗവർണറെ കാണാൻ നിതീഷ് കുമാർ; അടിയന്തിര യോഗം വിളിച്ച് ആർജെഡി






പാറ്റ്‌ന: എൻഡിഎയിൽ ചേരുമെന്ന വാർത്തകൾക്കിടെ ഗവർണറെ കാണാൻ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. 

നാളെ രാവിലെ 10 മണിയ്ക്ക് അദ്ദേഹം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കാറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാകും ഔദ്യോഗികമായി എൻഡിഎയിൽ ചേരുന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം.

നാളെ വൈകീട്ടോടെയോ മറ്റെന്നാൾ രാവിലെയോ ബിഹാറിൽ ബിജെപി- ജെഡിയു പുതിയ സർക്കാർ അധികാരമേലേൽക്കുമെന്നാണ് കരുതുന്നത്.

 പുതിയ സർക്കാരിൽ നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രി. ബിജെപി നേതാവ് സുശീൽ കുമാർ മോദിയ്ക്ക് ആകും ഉപമുഖ്യമന്ത്രി സ്ഥാനം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ബിജെപി ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിൽ ബിഹാർ വിഷയവും ചർച്ച ചെയ്യും.

അതേസമയം രാഷ്ട്രീയ നീക്കങ്ങൾ നിതീഷ് കുമാർ വേഗത്തിലാക്കിയതോടെ കടുത്ത പ്രതിസന്ധിയിലാണ് ആർജെഡി. വിഷയം ചർച്ച ചെയ്യാൻ ആർജെഡി വൈകീട്ട് യോഗം ചേരുന്നുണ്ട്.
Previous Post Next Post