ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രാവാക്യത്തിനെതിരെ പരാതി. ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നൽകിയത്. ഭരണഘടന പദവിയിലുള്ള ഒരു വ്യക്തിയെ ഇങ്ങനെ അപമാനിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയാണ് പരാതി നൽകിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. ‘തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.