മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ വൈക്കം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി



ഇടുക്കി : മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ വിനോദസഞ്ചാരിയെ മരിച്ചനിലയില്‍ കണ്ടെത്തി.

വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ പുതുവർഷത്തലേന്ന് പെൺസുഹൃത്തിനൊപ്പം എത്തിയാണ് മുറിയെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്തതോടെയാണ് ശൗചാലയത്തിനുള്ളില്‍ കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ യുവാവിനെ കണ്ടത്.

ഞായറാഴ്ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നതായാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന് ഒപ്പമുണ്ടായിരുന്ന യുവതിയെ വിശദമായി ചോദ്യം ചെയ്യും.
Previous Post Next Post