അയോധ്യ : അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠക്കുള്ള വിഗ്രഹം തിരഞ്ഞെടുത്തു. കര്‍ണാടയകയിലെ മൈസൂര്‍ സ്വദേശിയായ പ്രശസ്ത ശില്‍പി അരുണ്‍ യോഗി രാജ് കൊത്തിയെടുത്ത വിഗ്രഹമാണ് തിരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു
യോഗിരാജ് രാമന്റെ വിഗ്രഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും മന്ത്രി പങ്കുവച്ചു. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മഹാഭിഷേക ചടങ്ങുകള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും സോഷ്യല്‍ മീഡിയയില്‍ സന്തോഷം പ്രകടിപ്പിച്ചു, ശില്‍പി അരുണ്‍ യോഗിരാജിനെ അഭിനന്ദിക്കുകയും രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രീരാമന്റെ വിഗ്രഹം തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന രാമ ജന്മ ഭൂമി ട്രസ്റ്റിന്റെ യോഗത്തില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര വിഗ്രഹം തിരഞ്ഞെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി സ്ഥിരീകരിച്ചിരുന്നു. വിഗ്രഹത്തിന്റെ ആകര്‍ഷകമായ സ്വഭാവവും അരുണ്‍യോഗി വിശദീകരിച്ചു. ഈ വിഗ്രഹം നിങ്ങളോട് സംസാരിക്കും, നേരിട്ട് കാണുമ്പോള്‍ ഈ വിഗ്രഹത്തിന്റെ ചാരുതയില്‍ നിങ്ങള്‍ തീര്‍ച്ചയായും മയങ്ങിപ്പോകും. ഒന്നിലധികം വിഗ്രഹങ്ങള്‍ ഒരുമിച്ച് വച്ചാലും, നിങ്ങളുടെ കണ്ണുകള്‍ ഈ വിഗ്രഹത്തില്‍ മാത്രം പതിഞ്ഞിരിക്കും അദ്ദേഹം പറഞ്ഞു.