നൈറ്റ് മാർച്ച് റദ്ദാക്കി… രാഹുലിന് വൻ വരവേൽപ്പ്….


 

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ് റദ്ദാക്കി. രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ജയിലിന് മുന്നിൽ രാഹുലിന് വൻവരവേൽപ്പും ആഹ്ലാദപ്രകടനവും ഒരുക്കാനാണ് യൂത്ത് കോൺഗ്രസ് നീക്കം.

രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രഖ്യാപിച്ച നൈറ്റ് മാർച്ച് ആണ് പിൻവലിച്ചിരിക്കുന്നത്. ഇന്നു നടക്കേണ്ട മാർച്ചിൽ പങ്കെടുക്കാനായി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് ഉൾപ്പെടെ കേരളത്തിലെത്തിയിരുന്നു. പരിപാടി ഒഴിവാക്കിയിതോടെ ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ അദ്ദേഹം എത്തും.
Previous Post Next Post