സിനിമയില്‍ നല്ല തിരക്കാണ്, ഇപ്പോള്‍ രാഷ്ടീയത്തിലേക്കില്ല; പ്രചരണങ്ങള്‍ വ്യാജം




തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നയാണ്.

ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് അത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അറിയില്ല. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഉണ്ണി ഇപ്പോള്‍ സിനിമയില്‍ നല്ല തിരക്കിലാണ്. മറ്റൊന്നിലും ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post