ഷാപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സൈക്കിള്‍ വട്ടംവച്ചെന്ന് പറഞ്ഞ് തര്‍ക്കം; ആലപ്പുഴയില്‍ വയോധികന്‍ അടിയേറ്റ് മരിച്ചു



 ആലപ്പുഴ ഹരിപ്പാട് സൈക്കിള്‍ മാറ്റിവയ്ക്കുന്നതുമായുള്ള തര്‍ക്കത്തിന് പിന്നാലെ വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി. വീയപുരം സ്വദേശി ജോസഫാണ് മരിച്ചത്. വീയപുരം സ്വദേശിയായ ദയാനന്ദന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  വൈകീട്ട് 7.30ഓടെയാണ് സംഭവമുണ്ടായത്. കാരിച്ചാല്‍ ഷാപ്പിന് സമീപമാണ് സംഭവം നടന്നത്. ഷാപ്പില്‍ നിന്ന് ഇറങ്ങിയ ഇരുവരും സൈക്കിള്‍ കുറുകെ വച്ചെന്ന് കാരണം പറഞ്ഞ് പരസ്പരം തര്‍ക്കിച്ചു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ദയാനന്ദന്‍ ജോസഫിനെ അടിയ്ക്കുകയായിരുന്നു. മരണകാരണം ഈ അടി തന്നെയാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post