നിക്ഷേപകർക്ക് നൽകാനുളളത് കോടികൾ; രാഹുൽ ചക്രപാണി കസ്റ്റഡിയിൽ

 


കണ്ണൂർ : നിക്ഷേപത്തട്ടിപ്പ് കേസിൽ റോയൽ ട്രാവൻകൂർ കമ്പനി ഉടമ കസ്റ്റഡിയിൽ. കണ്ണൂരിലെ ഹെഡ് ഓഫീസിൽ നിന്നാണ് രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്. കാലാവധി കഴിഞ്ഞിട്ടും, നിക്ഷേപകർക്ക് കമ്പനി നൽകാനുള്ളത് കോടികളാണ്. റോയൽ ട്രാവൻകൂർ ഫെഡറേഷനെതിരെ നാളുകളായി നിക്ഷേപകർ പ്രതിഷേധത്തിലാണ്. കണ്ണൂർ ആസ്ഥാനമായ കമ്പനിക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ബ്രാഞ്ചുകളുണ്ട്. ഭൂരിഭാഗവും ഇപ്പോൾ പൂട്ടിയ അവസ്ഥയിലും. കാലാവധി കഴിഞ്ഞിട്ടും, ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് പണം നൽകിയിരുന്നില്ല. വിവരം തിരക്കി കമ്പനി ഉടമകളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്ന്, കണ്ണൂരിലെ ഹെഡ് ഓഫീസിൽ, കമ്പനി എംഡി രാഹുൽ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നൂറുകണക്കിന് നിക്ഷേപകർ ഹെഡ് ഓഫീസ് വളഞ്ഞു. പ്രതിഷേധം സംഘർഷാവസ്ഥയിലേക്കും നീങ്ങി. എസ് ഐ ബിനു മോഹന്റെ മധ്യസ്ഥതയിൽ രാഹുലും നിക്ഷേപകരും ചർച്ച നടത്തി. പരാതിയുള്ളവർ അതാത് പോലീസ് സ്റ്റേഷനിൽ കേസ് നൽകണമെന്ന് എസ് ഐ നിർദേശം നൽകി. നിലവിൽ കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. 

Previous Post Next Post