പൊന്നമ്പലമേട്ടില്‍ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത് : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്


പൊന്നമ്പലമേട്ടില്‍ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
മകരവിളക്ക് തെളിഞ്ഞു എന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയില്‍ വരുമാനം കൂടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡിജിറ്റലൈസേഷന്‍ അനിവാര്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയില്‍ 23 കോടി രൂപയുടെ വര്‍ധനയുണ്ടായതായാണ് പി എസ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്.
Previous Post Next Post