129-ാമത് മാരാമൺ കൺവെൻഷൻ..മാരാമൺ മണൽപ്പുറം ഒരുങ്ങി:





കോഴേഞ്ചേരി : 129-ാമത് മാരാമൺ കൺവെൻഷൻ  ഫെബ്രുവരി 11 മുതല്‍ 18 വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 11 ന് 2.30 ന് സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഓള്‍ഡ് കാതോലിക് ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ബര്‍നാഡ് തിയഡോള്‍ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കണ്‍വന്‍ഷനില്‍ സംബന്ധിച്ച് ആശംസ അറിയിക്കും.

പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവരാണ് മുഖ്യ പ്രസംഗകര്‍


18-ന്ഞായറാഴ്ച ഉച്ച് കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തില്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സമാപന സന്ദേശം നല്‍കും.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.

ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, റവ.ജിജി വര്‍ഗീസ്, കണ്‍വീനര്‍മാരായ .തോമസ് കോശി, മാനേജിംഗ് കമ്മറ്റി അംഗമായ.റ്റിജു എം. ജോര്‍ജ്,  തോമസ്.ജോർജ്. എന്നിവര്‍ ക്രമീകരണങ്ങൾ വിശദീകരിച്ചു.
Previous Post Next Post