മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്-പുതുവത്സര വിരുന്ന്.. ഭക്ഷണത്തിന് മാത്രം 16 ലക്ഷം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ ക്രിസ്മസ് – പുതുവത്സര വിരുന്നിന് ചിലവായത് വൻ തുക. വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചിലവായി. വിരുന്നിനെത്തിയവര്‍ക്ക് നൽകിയ കേക്കിന് 1.2 ലക്ഷം രൂപയാണ് ചിലവായത്. പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ 10,725 രൂപയും ചിലവായി. ഇത് മൂന്നും സര്‍ക്കാര്‍ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനാണ് ഭക്ഷണം തയ്യാറാക്കിയ വകയിൽ 16,08,195 രൂപ അനുവദിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപ അനുവദിച്ചത്. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇവര്‍ക്കാണ് 10725 രൂപ നൽകിയത്
Previous Post Next Post