കൂരോപ്പടയ്ക്ക് 20 കോടിയുടെ ബഡ്ജറ്റ്

.
കൂരോപ്പട : കൂരോപ്പട ഗ്രാമ പഞ്ചായത്തിന് ഇരുപത് കോടി രൂപയുടെ ബഡ്ജറ്റ്. കാർഷിക മേഖലയ്ക്ക് ഏറ്റവും മുൻഗണന നൽകുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അവതരിപ്പിച്ചു. ഭവന നിർമ്മാണം, റോഡുകൾ, ശുചിത്വം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയവയ്ക്ക്  ബഡ്ജറ്റിൽ തുക മാറ്റി വെച്ചിട്ടുണ്ട്.  20,12,99,844 രൂപാ വരവും 18,23,93,000 രൂപാ ചെലവും 1,89, 6844 രൂപാ മിച്ചവും ആണ് ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ ഷീലാ മാത്യൂ, രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, മഞ്ജു കൃഷ്ണകുമാർ, റ്റി.ജി മോഹനൻ, അസി.സെക്രടറി സജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറായ പി.എസ് രാജൻ ബഡ്ജറ്റിനെ അനുകൂലിച്ച് സംസാരിച്ചതും ബി.ജെ.പി അംഗം മഞ്ജു കൃഷ്ണകുമാർ ബഡ്ജറ്റിനെ എതിർത്ത് സംസാരിച്ചത് പ്രത്യേകതയായി.
Previous Post Next Post