കാഞ്ഞിരപ്പള്ളി ബൈപാസ് 22 ന് ഉദ്ഘാടനം ചെയ്യും.


കാഞ്ഞിരപ്പള്ളി :കൊല്ലം - തേനി ദേശീയപാത 183ന്റെ ഭാഗമായ കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗണുമായി ബന്ധപ്പെട്ട്  സഞ്ചരിക്കുന്ന യാത്രക്കാരും നാട്ടുകാരും രണ്ടു പതിറ്റാണ്ടായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുന്നു.
  കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിൽപെടാതെ കടന്നു പോകാൻ 2004ൽ രൂപം കൊണ്ട് ആശയമായ ബൈപാസി ൻ്റെ നിർമാണ ഉദ്ഘാടനം 22ന് 3ന് പേട്ടക്കവലയിൽ ചീഫ് വിപ്പ് ഡോ. : എൻ ജയരാജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.  റോഡ് നിർമ്മാണവുമായ് ബന്ധപ്പെട്ട സ്‌ഥലം ഏറ്റെടുക്കലും   കേസുകളും ഉൾപ്പെ ടെ ഒട്ടേറെ കടമ്പകൾ കടന്നാണ് വർഷങ്ങൾക്കു  ശേഷം നിർമാണത്തിലേക്ക് പ്രവേശിക്കുന്നത്.
'ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫിസ് പടി ക്കൽ നിന്നാരംഭിച്ച് ചിറ്റാർ പുഴയ്ക്കു കുറുകെ പാലം നിർമിച്ച് പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയ ത്തിനു സമീപം  പ്രവേശിക്കുന്നതാണു നിർ ദിഷ്ട ബൈപാസ്.

കിഫ്‌ബിയുടെ ധനസഹായ ത്തോടെ നിർമിക്കുന്ന ബൈപാസിൻ്റെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ്. ഗുജറാത്തിലെ മാണ എന്ന കമ്പനിയ്ക്കാണ് നിർമ്മാണച്ചുമതല.
 ബൈപാസ്സിനായ് 78.69 കോടിരൂപനിർമ്മാണത്തിനായ് ചെലവഴിച്ച്  ആകെ 37 പേരുടെ ഭൂമിയ്ക്ക് നഷ്ട‌പരിഹാര തുക നൽകി , 3.58 ഹെക്‌ടർ ഭൂമി  2022ൽ ഏറ്റെടുത്തിരുന്നു. 26.35 കോടി രൂപ ഭൂമി ഏറ്റെടുക്കലിനു മാത്രം ചെലവായി 2023 ഓഗസ്‌റ്റിൽ ബൈപാസ് നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 2616 കോടി രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്.

 1.63 കിലോമീറ്റർ ദൈർഘ്യ വും 15 മീറ്റർ വീതിയുമുള്ള ഇരട്ടവരി പാതയുടെ വീതി 7 മീറ്റർ ഉണ്ടായിരിക്കും.  റോഡിന് ഇരുവശവും കാൽനടയാത്രയ്ക്കുള്ള സൗകര്യവും ഡ്രെയിനേജും നിർമ്മിക്കും.
 
'ദേശീയപാത വഴിയും. ഈരാറ്റുപേട്ട വഴിയും എത്തുന്ന വാഹനങ്ങൾ നിലവിൽ കാഞ്ഞിരപ്പള്ളി ടൗൺ കടന്നു പോകണമെങ്കിൽ പ കുറഞ്ഞത് അര മണിക്കൂർ വേണം. ശബരിമല സീസണിൽ ഇത് മണിക്കൂറുകൾ നീളം, ബൈപാസ് വരുന്നതോടെ നഗരത്തിലെ കുരിശുങ്കൽ ജംക്‌ഷൻ, ബസ് സ്‌റ്റാൻഡ് ജംക്‌ഷൻ, പേട്ട ക്കവല  എന്നിവിടങ്ങളിൽ ദിനംപ്രതി ഉണ്ടാകുന്ന  ഗതാഗതകുരുക്ക് പരി ഹരിക്കാൻ സാധിക്കും.
Previous Post Next Post