തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകുന്നു. മലപ്പുറത്ത് സിപിഐഎമ്മിനായി വി വസീഫ് മത്സരിക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന്‍ ടീച്ചറാകും സ്ഥാനാര്‍ത്ഥി. കെഎസ്ടിഎ ഭാരവാഹിയാണ് ഷൈന്‍.
വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ഇടുക്കിയില്‍ ജോയ്സ് ജോർജ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ എന്നിവരാകും സിപിഐഎം സ്ഥാനാര്‍ത്ഥികള്‍.
സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.