ചെങ്ങന്നൂരിൽ ട്രെയിന്‍ പരിശോധനയില്‍ 6.900 കിലോ ഗഞ്ചാവ് കണ്ടെത്തി


ചെങ്ങന്നൂര്‍: എക്‌സൈസ് സംയുക്ത ട്രെയിന്‍ പരിശോധനയില്‍ 6.900 കിലോ ഗഞ്ചാവ് കണ്ടെത്തി.
ആലപ്പുഴ അസി: എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നടത്തിയ കോമ്പിംഗ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്ലിശ്ശേരി, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ഭാഗങ്ങളില്‍ പട്രോള്‍ ചെയ്തും ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി സംയുക്തമായി ട്രയിന്‍ പരിശോധനകളും നടത്തി.

ഷാലിമാര്‍നാഗര്‍കോവില്‍ ഗുരുദേവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിനില്‍ നിന്നും 6.900 കിലോ ഗഞ്ചാവ് കണ്ടെത്തി.

റെയ്ഡിനു ചെങ്ങന്നൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ .എംന്റെ നേതൃത്വത്തില്‍ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറായ ജോഷി ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി.കെ രതീഷ്, കെ. വിവേക്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്, ആര്‍പിഎഫ് എച്ച്‌സി മനോജ് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
Previous Post Next Post