നാവികസേനാ മുൻ വൈസ് അഡ്മിറൽ ശ്രീകുമാരൻ നായർ കെൽട്രോൺ എം.ഡി





തിരുവനന്തപുരം: നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കേരളാ ഇലക്ട്രോണിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 പുതിയ എം ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക.

 എറണാകുളം കടവന്ത്ര സ്വദേശിയായ ശ്രീകുമാരൻ നായർ നാവികസേനയിൽ 35 വർഷത്തെ സേവന ചരിത്രമുള്ള, വൈസ് അഡ്മിറൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ്.
Previous Post Next Post