സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം



സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4735 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് മൂന്ന് രൂപ വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Previous Post Next Post