ഇലക്ട്രിക്കൽ വ്യാപാര രംഗത്ത് 41വർഷമായി പ്രവർത്തിയ്ക്കുന്ന KETA (കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ ) ഇലക്ട്രിക്കൽ വ്യാപാരം നടത്തുന്ന കച്ചവടക്കാരുടെ പ്രതിസന്ധി വളരെ രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേകിച്ച് ഓൺലൈൻ വ്യാപാരവും വൻകിട കുത്തകകളുടെ കടന്നുകയറ്റവും മൂലം ഇലക്ട്രിക്കൽ വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളുടെ കടകൾ അടച്ചുപൂട്ടുന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ KETA യുടെ അംഗബലം കൂട്ടി സംഘടനയെ ശക്തിപ്പെടുത്തി നിലവിലെ അനീതികൾക്കെതിരെ പ്രതികരിക്കുവാൻ കേരളത്തിലെ എല്ലാ ജില്ലാ കമ്മറ്റികളുടെയും സംസ്ഥാന കമ്മറ്റിയുടെയും നേതൃത്വത്തിൽ ഈ മാസം 24 -ാം തിയതി മെമ്പർഷിപ്പ് വിതരണദിനമായി ആചരിക്കുന്നതിനും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 11 മണിക്ക് ഉത്ഘാടനം നിർവ്വഹിക്കുന്നതിനും തീരുമാനിച്ച വിവരം KETA യുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ KC തോമസ്, സംസ്ഥാന സെക്രട്ടറി ശ്രീ സന്തോഷ് TR എന്നിവർ സംയുക്ത പ്രസ്ഥാവനയിലുടെ അറിയിയ്കുന്നു.
കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻമെമ്പർഷിപ്പ് വിതരണ ദിനം ആചരിക്കുന്നു.
Jowan Madhumala
0
Tags
Top Stories