വിമാനത്തിലെ ഭക്ഷണത്തിൽ സ്ക്രൂ സംഭവം ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ എയർലൈൻസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും




ഇൻഡിഗോ എയർലൈൻസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും സ്ക്രൂ കിട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. സ്ക്രൂ അടങ്ങിയ സാൻഡ്‌വിച്ചിൻ്റെ ചിത്രം പങ്കുവെച്ചാണ് പരാതി അറിയിച്ചിരിക്കുന്നത്. റെഡിറ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാൻഡ്‌വിച്ചിൽ സ്ക്രൂ ഇരിക്കുന്നത് വ്യക്തമായി കാണാം. ഫെബ്രുവരി ഒന്നിന് ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ നടന്നതാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാട് ഇൻഡിഗോ എയർലൈൻസ്. പോസ്റ്റിനു പിന്നാലെ സമാനാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ നിന്നും കീടങ്ങളും   പാറ്റകളും  ലഭിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നുണ്ട്.
Previous Post Next Post