ഇലക്ട്രിസിറ്റി ബിൽ പൂജ്യമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി



ഗുവാഹത്തി: രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കേണ്ടതില്ലാത്ത സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വീടുകൾക്കും സൗജന്യമായി വൈദ്യുതി ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് അസമിലെ ഗുവാഹത്തിയില്‍ 11,599 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കാനുള്ള പ്രചാരണ പരിപാടികൾ കഴിഞ്ഞ പത്തുവർഷത്തോളം നടത്തിവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇനി നാം ഇലക്ട്രിസിറ്റി ബില്ലുകൾ പൂജ്യമാക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ രാജ്യത്തെ 1 കോടി പേർക്ക് സോളാർ റൂഫ്ടോപ്പ് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച കാര്യം അദ്ദേഹംചൂണ്ടിക്കാട്ടി.

കേന്ദ്രത്തിലുമുള്ള ബിജെപി സർക്കാരുകൾ ഓരോ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഓരോ പൗരന്റെയും ജീവിതം സുഖകരമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം ബജറ്റിൽ വ്യക്തമായി കാണാം. 11 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു," അദ്ദേഹം പറഞ്ഞു.


കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രധാൻമന്ത്രി സൂര്യോദയ യോജന റൂഫ്ടോപ്പ് സോളാർ പവർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 1 കോടി വീടുകൾക്കാണ് സൗരോർജ്ജ പാനലുകൾ നൽകുക. ഇവയിലൂടെ 300 യൂണിറ്റ് വൈദ്യുതി വരെ ഉണ്ടാക്കാൻ കഴിയുമെന്നാണ് പറയുന്നത്. വർഷത്തില്‍ ഇതുവഴി 18000 രൂപ വരെ ലാഭിക്കാനാകും ഒരു വീടിന്.

രാജ്യത്തെമ്പാടും സൗരോർജ്ജ റൂഫ്ടോപ് പാനലുകൾ ഉപയോഗിക്കാൻ പ്രേപിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണ പരിപാടി നടത്താൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കു ശേ,ം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനമായിരുന്നു 1 കോടി സൗരോർജ്ജ പാനലുകൾ നൽകുമെന്നത്.

രാജ്യത്തെ ദരിദ്രർക്കും മധ്യവർഗ്ഗക്കാർക്കും പ്രധാൻമന്ത്രി സൂര്യോദയ യോജനയുടെ ഭാഗമായുള്ള റൂഫ്ടോപ് സോളാർ എനർജി സംവിധാനം ലഭിക്കും.

Previous Post Next Post