ചെക്ക് കേസ്: സംവിധായകൻ രാജ്‍കുമാര്‍ സന്തോഷിക്ക് രണ്ട് വർഷം തടവ്, രണ്ട് കോടി രൂപ പിഴ


ജംനാനഗർ : ബോളിവുഡ് സംവിധായകന്‍ രാജ്‍കുമാര്‍ സന്തോഷിയെ രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച് കോടതി. ചെക്ക് കേസിലാണ് വിധി. രണ്ട് കോടി രൂപ പിഴയും വിധിച്ചു. വ്യവസായി അശോക് ലാല്‍ കൊടുത്ത കേസിൽ ഗുജറാത്തിലെ ജംനാനഗർ കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഒരു കോടി രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. വാങ്ങിയതിന്റെ ഇരട്ടി പണം തിരിച്ചുകൊടുക്കാനാണ് കോടതി വിധിച്ചത്. രാജ്‍കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ഒരു ചിത്രത്തിനുവേണ്ടിയാണ് അശോക് ലാലിൽ നിന്ന് പണം വാങ്ങിയത്. ഇത് മടക്കി നല്‍കുന്നതിലേക്കായി 10 ലക്ഷത്തിന്‍റെ 10 ചെക്കുകൾ സംവിധായകൻ നൽകിയിരുന്നു. എന്നാൽ ഈ ചെക്കുകൾ മടങ്ങുകയായിരുന്നു. ഇക്കാര്യം അറിയിക്കാനായി സംവിധായകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടര്‍ന്നാണ് അശോക് ലാല്‍ കോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോളിവുഡില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സന്തോഷി. ഖയാല്‍, ഖടക്, ധമിനി, അന്ദാസ് അപ്‌ന അപ്‌ന തുടങ്ങിയവയാണ് ചിത്രങ്ങള്‍. സണ്ണി ഡിയോള്‍ നായകനാവുന്ന ലാഹോര്‍ 1947 ആണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം. ആമിര്‍ ഖാന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Previous Post Next Post