തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.
ബൈക്കിലെത്തിയ രണ്ട് പേർ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.