ഏറ്റുമാനൂർ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി,കടയൽ ഭാഗത്ത് കാട്ടാവിള വീട്ടിൽ ജസ്റ്റിൻ ജെ.സോമൻ (46) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 ൽ തന്റെ മൂന്നു വയസ്സുള്ള മകളെ വടികൊണ്ട് അടിക്കുകയും, കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ മുഹമ്മദ് നൗഷാദ്, സി.പി.ഒ സെബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
ഏറ്റുമാനൂരിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ.
Jowan Madhumala
0
Tags
Top Stories