വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു.. വീട്ടുകാർ ഇറങ്ങിയോടി…


കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു. രാത്രി പതിനൊന്ന് മണിക്ക് ശേഷം രാജീവ് എന്നയാളുടെ വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് വീടിന്റെ ഭിത്തികൾ വിണ്ടുകീറിയതായും വീട്ടുടമ പറയുന്നു. വീടു മുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. ആദ്യമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നും വീട്ടുകാർ പറയുന്നു. അയൽവാസിയായ ആനന്ദവല്ലിയുടെ വീട്ടിലും കേടുപാടുകൾ സംഭവിച്ചു. അടുക്കള, സ്റ്റെയർ കേസ് എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. നഗരസഭാ അധികൃതർ, വില്ലേജ് ഓഫീസർ, ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post