കോട്ടയം: നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചു. ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് യുഡിഎഫ്-എല്‍ഡിഎഫ് കൗണ്‍സില്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരു കൂട്ടരും തമ്മില്‍ അടികൂടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. രൂക്ഷമായ വാക്കേറ്റത്തിന് പിന്നാലെയാണ് പരസ്പരമുള്ള സംഘര്‍ഷമുണ്ടായത്. സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നാലെ മര്‍ദനമേറ്റന്ന പരാതിയുമായി എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചികിത്സ തേടി.
കോട്ടയത്ത്കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം… എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു
Jowan Madhumala
0
Tags
Top Stories