കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്; ...കേരളത്തിൽ .നാളെ ..

...
ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിനിടയിൽ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സർക്കാരിന് മുൻപാകെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച സംഘടനകൾ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.


എന്നാൽ, ഭാരത് ബന്ദ് കേരളത്തെ സാരമായി ബാധിക്കില്ല. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും എന്ന് സംസ്ഥാന സമര സമിതി കോഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ അറിയിച്ചു. ഈ പ്രതിഷേധ പ്രകടനം മാത്രമായിരിക്കും കേരളത്തിൽ ബന്ദിനോട് അനുബന്ധിച്ചുണ്ടാകുക.

ഭാരത് ബന്ദിന് പുറമേ, ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പ്രധാന റോഡുകളിൽ കർഷകർ ധർണ നടത്തും. അതേസമയം, പഞ്ചാബിലെ മിക്ക സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂർ അടച്ചിടും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരെ ചൊവ്വാഴ്ച ഡൽഹി പൊലീസ് അതിർത്തികളിൽ തടഞ്ഞത് അക്രമത്തിലേക്ക് നയിച്ചു.
സമാന ചിന്താഗതിക്കാരായ എല്ലാ കർഷക സംഘടനകളോടും ഒന്നിച്ച് രാജ്യവ്യാപക പണിമുടക്കിൽ പങ്കെടുക്കാൻ എസ്‌കെഎം ആഹ്വാനം ചെയ്തു. ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികൾ, സ്വകാര്യ ഓഫീസുകൾ, വില്ലേജ് ഷോപ്പുകൾ, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങൾ എന്നിവ ഭാരത് ബന്ദിന് അടച്ചിടും. ആംബുലൻസ്, ആശുപത്രി, പത്രവിതരണം, വിവാഹം, മെഡിക്കൽ ഷോപ്പുകൾ, ബോർഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ തുടങ്ങിയ അടിയന്തര സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല.

Previous Post Next Post