കോഴിക്കോട്: മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. ചേവരമ്പലം റെയിൽവേ റൂട്ടിൽ ഓടുന്ന മൂകാംബിക എന്ന സിറ്റി ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് വാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് നിയമനടപടി സ്വീകരിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡ്രൈവറെ പരിശോധിച്ചത്.ട്രാഫിക് പോലീസ് പുതിയ സ്റ്റാൻഡ് പരിസരത്ത് വെച്ച് ബസ് തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
മദ്യലഹരിയിൽ ബസ് ഓടിച്ചു… ഡ്രൈവർ അറസ്റ്റിൽ….
Jowan Madhumala
0