കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി.



കുമരകം :ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകർമ്മം നിർവഹിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 119 മത് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം ബഹുമാനപ്പെട്ട സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവന്റെ നിർദ്ദേശപ്രകാരം കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബീന പി ആനന്ദിൻറെ അധ്യക്ഷതയിൽ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ ചുവടെചേർക്കുന്നു


ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്കൂടുതൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം ഉറപ്പാക്കുന്നതിനും ക്രമസമാധാന പാലനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും 
വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനും '
മാലിന്യനിർമാർജനത്തിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും 
ആറാട്ട് കടവ് റോഡിൻറെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനും
 വഴിവിളക്കുകൾ കാര്യക്ഷമമാക്കുന്നതിനും
പ്രഥമ ശുശ്രൂഷ സംഘത്തിൻറെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിനും
തടസ്സം കൂടാതെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും
കഞ്ചാവ് മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ വില്പനയും ഉപഭോഗവും തടയുന്നതിനും 
ദുരന്തനിവാരണത്തിനായി സ്ക്വാഡ് രൂപീകരിച്ച് പെട്രോളിംഗ് നടത്തുന്നതിനും,
ഗവൺമെൻറ് അംഗീകൃത റാപ്പ്ഡക്ഷൻ ഫോഴ്സിന്റെ സേവനം ലഭ്യമാക്കുന്നതിനും
രാത്രി 12 മണി വരെ ബസ് സർവീസ് നടത്തുന്നതിനു
ഫയർഫോഴ്സിന്റെ സൗജന്യ സേവനം ലഭ്യമാക്കുന്നതിനും
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും
കോണത്താറ്റു പാലത്തിൻറെ പുനർനിർമ്മാണം നടക്കുന്നതിനാൽ രാത്രി12 മണി വരെ പോലീസിന്റെ സേവനം ലഭ്യമാക്കുന്നതിനും 
ആറാട്ടിനോട് അനുബന്ധിച്ച് കുമരകം പഞ്ചായത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾയോഗത്തിൽ തീരുമാനമായിട്ടുള്ളതാണ്.
Previous Post Next Post