ദയാവധത്തിന് അനുവദിക്കണം; പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം


ഇടുക്കി: പെൻഷൻ മുടങ്ങിയതിൽ ഇടുക്കി ജില്ലയിൽ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികൾ പ്രതിഷേധിച്ചത്.

 അടിമാലി അമ്പലപ്പടിയിലാണ് സംഭവം. ദിവ്യാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.

കുളമാങ്കുഴി ആദിവാസി മേഖലയിൽ ഓമന-ശിവദാസ് ദമ്പതികൾക്ക് ഭൂമിയുണ്ട്. എന്നാൽ, വന്യമൃഗ ശല്യമുള്ളതിനാൽ ഈ ഭൂമിയിൽ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാൽ പെട്ടിക്കടയിൽ തന്നെയാണ് ദമ്പതികൾ കഴിയുന്നത്. പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാർഗത്തിനുള്ള ഏക ആശ്രയം സർക്കാർ നൽകുന്ന പെൻഷനായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു.

അഞ്ച് മാസമായി വാർധക്യകാല പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് 90 വയസ്സുകാരി കഴിഞ്ഞ ദിവസം റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തിരുന്നു. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്
Previous Post Next Post