അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ആതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
റോഡ് മുറിച്ച് കടന്നതിന് ശേഷം കുട്ടിയാന പിന്നാലെയുണ്ടല്ലോ എന്നുറപ്പിക്കാന്‍ പിൻകാലുകൾ പുറകിലേക്ക് നീട്ടി നിൽക്കുന്ന അമ്മയാനയും ദൃശ്യങ്ങളിലുണ്ട്.
കുട്ടിയാന റോഡ് മുറിച്ച് കടന്ന ശേഷമാണ് ആനക്കൂട്ടത്തിലെ മറ്റ് ആനകൾ റോഡ് മുറിച്ച് കടന്നത്.