കോട്ടയം : മണർകാട് :ദേവീക്ഷേത്രത്തിൽ
108 കലം കരിക്കൽ വഴിപാട് നടന്നു.
രാവിലെ 9 . 30 മുതൽ 11 മണി വരെയായിരുന്നു കലംകരിയ്ക്കൽ പൂജ നടന്നത് . ശേഷം കലങ്ങൾ നിവേദ്യങ്ങൾ നിറച്ച് മണ്ഡപസ്ഥാനത്ത് വച്ച് ഉള്ള പ്രത്യേക പൂജ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മീകത്വത്തിൽ നടന്നു. ഭക്തിനിർഭരമായ ചടങ്ങിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.